കൈ കഴുകി എയർ ഇന്ത്യ എക്സ് പ്രസ്

At Malayalam
1 Min Read

എയർ ഇന്ത്യ എക്സ്പ്രസ് സമരത്തെ തുടർന്ന് രോഗ ബാധിതനായ പ്രവാസിയുടെ അരികിലെത്താൻ കഴിയാതെ പോയതിനാൽ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകാൻ തങ്ങൾക്കു കഴിയില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. രോഗിയുടെ മരണത്തിൻ്റെ ഉത്തരവാദിത്തം തങ്ങൾക്കല്ലെന്നും രോഗിയുടെ ഭാര്യക്ക് അയച്ച ഇ മെയിൽ സന്ദേശത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. കഴിഞ്ഞ മാസമാണ് വിഷയത്തിനാസ്പദമായ സംഭവമുണ്ടായത്.

മസ്കറ്റിൽ ഒരു സ്കൂളിലെ ജീവനക്കാരനായിരുന്ന നമ്പി രാജേഷിനെ അവിടെ ആൻജിയോപ്ലാസ്റ്റിക് വിധേയനാക്കുകയും ഭാര്യയോ മറ്റു ബന്ധുക്കളോ അടിയന്തരമായി രാജേഷിനെ പരിചരിക്കാനായി മസ്ക്കറ്റിൽ എത്തണമെന്ന് കുടുംബത്തിന് മസ്ക്കറ്റിൽ നിന്നും അറിയിപ്പു കിട്ടി. തുടർന്ന് രാജേഷിൻ്റെ ഭാര്യ അമൃത എയർ ഇന്ത്യ എക്സ് പ്രസിൽ മസ്കറ്റിലേക് പോകാനായി ടിക്കറ്റു ബുക് ചെയ്തു. എന്നാൽ എയർ ഇന്ത്യ എക്സ് പ്രസ് ജീവനക്കാർ പണിമുടക്കിയതിനെ തുടർന്ന് യാത്ര മുടങ്ങി. ടിക്കറ്റ് തുക മടക്കി നൽകാനോ മറ്റു വിമാനത്തിൽ പകരം യാത്ര തയ്യാറാക്കി നൽകാനോ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ തയ്യാറായതുമില്ല. ഇതിനിടയിൽ മസ്ക്കറ്റിലെ ആശുപത്രിയിൽ വച്ച് രാജേഷ് മരിക്കുകയും ചെയ്തു.

രാജേഷിൻ്റെ മൃതദേഹം നാട്ടിലെത്തിച്ച ശേഷം ബന്ധുക്കൾ എയർ ഇന്ത്യ എക്സ് പ്രസ് ഓഫിസിൽ മൃതദേഹവുമായെത്തി പ്രതിഷേധിച്ചിരുന്നു. തുടർന്ന് അമൃതയുടെ ആവശ്യങ്ങൾ ഇ മെയിൽ ആയി നൽകാൻ കമ്പനി ആവപ്പെട്ടു. താൻ കൃത്യ സമയത്ത് രാജേഷിൻ്റെ അരികിൽ എത്തിയിരുന്നെങ്കിൽ അദ്ദേഹം മരിക്കില്ലായിരുന്നുവെന്നും ചെറിയ കുട്ടികളുമായി കുടുംബത്തിൻ്റെ അത്താണി നഷ്ടപ്പെട്ട താൻ കഷ്ടപ്പാടിലാണെന്നും സഹായം നൽകണമെന്നും ആവശ്യപ്പെട്ട് അമൃത ഇ മെയിൽ അയച്ചു. അതിനു മറുപടിയാണ് എയർ ഇന്ത്യ എക്സ് പ്രസ് അധികൃതർ ഇപ്പോൾ നൽകിയിരിക്കുന്നത്.

Share This Article
Leave a comment