ചലച്ചിത്ര നടൻ അനുപം ഖേറിൻ്റെ ഓഫിസ് കുത്തി തുറന്ന് പണവും സിനിമയുടെ നെഗറ്റീവും അപഹരിച്ച മോഷ്ടാക്കളെ മുംബൈ പൊലീസ് പിടികൂടി. മോഷണം നടത്തിയ രണ്ടു പേരെയും മോഷണം നടന്ന് രണ്ടു ദിവസത്തിനുള്ളിലാണ് പൊലിസ് പിടി കൂടിയത്.
ഓഫിസിൽ നിന്ന് ഏകദേശം നാലര ലക്ഷത്തോളം രൂപയും ‘മേനെ ഗാന്ധി കൊ നഹി മാരാ ‘ എന്ന ചിത്രത്തിൻ്റെ നെഗറ്റിവുമാണ് കള്ളൻമാർ കൊണ്ടു പോയത്. അതിവേഗം കള്ളൻമാരെ കുടുക്കിയതിന് അനുപം ഖേർ മുംബൈ പൊലിസിനെ ഹൃദയപൂർവം അഭിനന്ദിക്കുകയും ചെയ്തു. മുംബൈയിലെ വീരദേശായി റോഡിലുള്ള അനുപം ഖേറിൻ്റെ ഓഫിസിലാണ് മോഷണം നടന്നത്