റയിൽ ഭക്ഷണത്തിൽ ചത്ത തവള

At Malayalam
1 Min Read

റയിൽവേ നൽകുന്ന ഭക്ഷണത്തിൽ പ്രശ്നങ്ങൾ അവസാനിക്കുന്നതേയില്ല. ഇത്തവണ പ്രതിസ്ഥാനത്ത് ഷൊർണൂർ റയിൽവേ സ്‌റ്റേഷനിലെ ഹോട്ടലാണെന്ന് മാത്രം. ഷൊർണൂർ റയിൽവേ സ്‌റ്റേഷനിൽ നിന്ന് ഒരു യാത്രക്കാരൻ വാങ്ങിയ ഭക്ഷണത്തിൽ നിന്ന് ചത്ത തവളയെ കിട്ടി എന്നതാണ് പരാതി. ആലപ്പുഴ സ്വദേശി ഹോട്ടലിൽ നിന്ന് വട വാങ്ങിയപ്പോൾ അതിനൊപ്പം നൽകിയ കറിയിലാണ് ചത്ത തവളയെ കണ്ടത്.

ഈ സംഭവത്തിലും റയിൽവേ കരാറുകാരനെ പഴിചാരി തടിയൂരുകയാണ്. റയിൽവേയിലെ ആരോഗ്യ വിഭാഗം നടപടി എടുത്തുവെന്നും പിഴ ഈടാക്കിയെന്നുമുള്ള പതിവു മറുപടി തന്നെയാണ് പരാതിക്കാരന് ലഭിച്ചത്. റയിൽവേയുമായി ബന്ധപ്പെട്ട ഒരു സ്ഥാപനത്തിൽ നിന്നും സമാധാനത്തോടെ ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് യാത്രക്കാർ പറയുന്നു

Share This Article
Leave a comment