കേരളത്തിൽ അടുത്ത അഞ്ചു ദിവസം ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഒരിടവേളക്കു ശേഷം കേരളത്തിൽ കാലവർഷം വീണ്ടും ശക്തമാകുന്നു എന്നതാണ് വകുപ്പു നൽകുന്ന സൂചനയിൽ വ്യക്തമാകുന്നത്.
കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ കനത്ത മഴ സാധ്യത കണക്കിലെടുത്ത് വരുന്ന ഞായറാഴ്ച ചുവപ്പു ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നാളെ (ശനി) കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് ജാഗ്രതാ നിർദേശമുണ്ട്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിൽ നാളെ മഞ്ഞ ജാഗ്രതാ നിർദേശവുമാണ്.
സംസ്ഥാനത്തെ മിക്ക ജില്ലകളിലും അതിശക്തിയേറിയതും താരതമ്യേന ശക്തി കുറഞ്ഞതുമായ മഴ സാധ്യതാ പ്രവചനമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിലവിൽ നൽകിയിരിക്കുന്നത്