വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ കൂട്ട മാനഭംഗം ചെയ്തതായി പരാതി. മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലാണ് മൂന്നംഗ സംഘം മറ്റ് ആരുമില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ മാനഭംഗപ്പെടുത്തിയത്. സംഭവം നടന്നിട്ട് മൂന്നു ദിവസമായതായി യുവതി പരാതിയിൽ പറയുന്നുണ്ട്.
യുവതി ജോലി സംബന്ധമായി പത്തനംതിട്ടയിലായിരുന്നു. വളാഞ്ചേരിയിലെ ബന്ധുവിൻ്റെ വീട്ടിൽ എത്തിയപ്പോഴാണ് ഈ അതിക്രമം ഉണ്ടായത്. പ്രതികളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പൊലിസിനു ലഭിച്ചതായാണ് മനസ്സിലാക്കുന്നത്. യുവതി പ്രതികളെ സംബന്ധിച്ച സൂചനകളും പൊലിസിനു നൽകിയിട്ടുണ്ട്. രണ്ടു പ്രതികളെ തിരിച്ചറിഞ്ഞതായും വിവരമുണ്ട്. പ്രതികളെ ഉടൻ പിടി കൂടുമെന്ന് പൊലിസ് അറിയിച്ചു