മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്നു പേർ അപകടത്തിൽ മരിച്ചു

At Malayalam
1 Min Read

മലപ്പുറത്ത് റോഡപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. മലപ്പുറം ജില്ലയിലെ മേൽ മുറിയിൽ കെ എസ് ആർ ടി സി ബസിൽ ഓട്ടോയിടിച്ചാണ് അപകടമുണ്ടായത്. പുൽപ്പറ്റ ഒളമതിൽ സ്വദേശികളാണ് മരിച്ചവർ. പാലക്കാടു നിന്ന് കോഴിക്കോടേക്കു പോയ കെ എസ് ആർ ടി സി ബസിലേക്ക് ഓട്ടോ ഇടിച്ചു കയറുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഓട്ടോ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണം എന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം.

അഷ്റഫ് (45), അദ്ദേഹത്തിൻ്റെ ഭാര്യ സജിത (38), മകൾ ഫിദ (13) എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷ പൂർണമായും തകർന്നു പോയി. അഷ്റഫും മകളും സംഭവ സ്ഥലത്തുവച്ചും സജിത ആശുപത്രിയിലുമാണ് മരിച്ചത്. പൊലിസെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ച് മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജിലേക്കു മാറ്റി.

Share This Article
Leave a comment