തൃശൂര്‍ ജില്ലയിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ആയുര്‍വേദ ആന്‍ഡ് റിസര്‍ച്ചില്‍ ഫിസിയോ തെറാപിസ്റ്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിസിയോതെറാപ്പി ബിരുദം/ബിരുദാനന്തര ബിരുദം. സ്‌പോര്‍ട്‌സ് മെഡിസിനില്‍ സര്‍ട്ടിഫിക്കറ്റ്/പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ വേതനം 21,000 രൂപ. ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ജൂണ്‍ 27ന് രാവിലെ 11ന് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ആയുര്‍വേദ ആന്‍ഡ് റിസര്‍ച്ചില്‍ ഹാജരാകണം. ഫോണ്‍: 0487 2994110.