ഹോട്ടൽ ഭക്ഷണം കഴിക്കുന്നവരുടെ നെഞ്ചിൽ തീ കുട്ടി പിന്നെയുമൊരു വാർത്ത. ഇത്തവണ ഹോട്ടലിൽ നിന്നു വാങ്ങിയ ബീഫ് ഫ്രൈയിൽ ചത്ത പല്ലിയെയാണ് കിട്ടിയത്. തമിഴ്നാട്ടിലേക്ക് പോകുന്ന വഴിയിൽ മാർത്താണ്ഡത്തെ ബദ്‌രിയ്യ ഹോട്ടലിൽ കയറിയിട്ടുള്ളവർ ജാഗ്രതൈ. അതേ ഹോട്ടലിലെ ബീഫ് ഫ്രൈയിലാണ് ചത്ത പല്ലിയെ കൂടി കിട്ടിയത്.
പളുഗൽ പൊലിസ് സബ് ഇൻസ്പെക്ടറുടെ മകനാണ് ബദ്‌രിയയിലെ ബീഫ് ഫ്രൈ പാഴ്സൽ വാങ്ങി വീട്ടിൽ കൊണ്ടു പോയത്. കഴിക്കാനായി പൊതി അഴിച്ചപ്പോഴാണ് ‘സ്പെഷ്യൽ’ ഐറ്റം കൂടി എക്സ്ട്രാ കിട്ടിയത്. ഉടൻ തന്നെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ വിവരമറിയിക്കുകയും പൊലിസിൽ പരാതി നൽകുകയും ചെയ്തു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടലിലെത്തി പരിശോധന നടത്തി.
നിരവധി ആളുകൾ ദിവസേന ഭക്ഷണം കഴിക്കുന്ന ഹോട്ടലാണിത്. യാതൊരു വൃത്തിയോ സുരക്ഷയോ ഇല്ലാതെയാണ് ഇവിടെ ഭക്ഷണം നൽകുന്നതെന്ന് മാർത്താണ്ഡത്തെ നാട്ടുകാർ പറയുന്നു. തമിഴ്നാട്ടിലേക്കും തിരിച്ചുമുള്ള യാത്രക്കാരാണ് അധികവും ഇവിടത്തെ കസ്റ്റമേഴ്സ്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇടക്കിടെ ഇവിടെയൊക്കെ ഒന്ന് പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അപ്പൊ മാർത്താണ്ഡം വഴി പോകുന്ന യാത്രികർ ജാഗ്രതൈ!