രണ്ടു പേർ നദിയിൽ മുങ്ങി മരിച്ചു

At Malayalam
0 Min Read

വാമനപുരം ആറ്റിൽ രണ്ടു പേർ മുങ്ങി മരിച്ചു. തിരുവനന്തപുരത്തെ വള്ളക്കടവ് സ്വദേശിയായ ബിനു, പാലോട് പച്ച സ്വദേശി കാർത്തിക് എന്നിവരാണ് മരിച്ചത്. ഇവർക്ക് യഥാക്രമം 38, 16 എന്നിങ്ങനെയാണ് പ്രായം. കാർത്തിക് വിതുര സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു.

കുടുംബ സമേതം ആറ്റിൽ കുളിക്കാനെത്തിയവർ നദിയിൽ താണു പോവുകയായിരുന്നു. നിലവിളി കേട്ട് ഇവരെ രക്ഷിക്കാനെത്തിയതായിരുന്നു ബിനുവും കാർത്തിക്കും. ഒഴുക്കിൽപ്പെട്ട കുട്ടികൾ ഉൾപ്പെടെയുള്ളവരെ ബിനുവും കാർത്തിക്കും ചേർന്ന് രക്ഷപ്പെടുത്തിയെങ്കിലും ഇരുവരും നദിയിൽ മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാർ രണ്ടു പേരെയും വിതുരയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല

Share This Article
Leave a comment