രാഹുലിൻ്റെ ധർമസങ്കടം ഉടൻ മാറും

At Malayalam
1 Min Read

രാഹുൽ ഗാന്ധിയുടെ ‘ധർമസങ്കട’ത്തിന് നാളെ എങ്കിലും പരിഹാരമായേക്കും, അല്ലെങ്കിൽ ആയേ മതിയാകു. വയനാട് വേണോ റായ്ബറേലി വേണോ എന്നത്, തന്നെ ധർമസങ്കടത്തിലാക്കിയിരിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച കേരളത്തിലെത്തിയപ്പോൾ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പു ഫലം വന്ന് രണ്ടാഴ്ചക്കുള്ളിൽ, രണ്ടു മണ്ഡലങ്ങളിൽ മത്സരിച്ചവർ ഏതു മണ്ഡലം നിലനിർത്തുമെന്നറിയിക്കണം എന്ന് വ്യവസ്ഥയുണ്ട്. വരുന്ന ചൊവ്വാഴ്ച ആ കാലാവധി കഴിയും. അതോടെ ധർമസങ്കടം മറന്ന് രാഹുൽ ഗാന്ധി തീരുമാനമെടുക്കും.

റായ്ബറേലി മതി എന്നാണ് കോൺഗ്രസിലെ ഉത്തരേന്ത്യൻ നേതാക്കളുടെ നിലപാട്. ആപത് കാലത്ത് കൈ തന്ന വയനാടിനെ തള്ളരുതെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കളും ആവശ്യപ്പെടുന്നുണ്ട്. വയനാട്ടിൽ പുതിയ പാർലമെൻ്റംഗമാകും ഉണ്ടാവുക എന്ന് കെ സുധാകരൻ നേരത്തേ പറയുകയും ചെയ്തിരുന്നു. മാത്രമല്ല നിലവിലെ സാഹചര്യത്തിൽ വയനാട് കയ്യൊഴിഞ്ഞ് റായ്ബറേലിക്കൊപ്പം നിൽക്കാൻ തന്നെയാവും രാഹുലും തീരുമാനിക്കുക.

വയനാട് സീറ്റ് രാഹുൽ ഗാന്ധി കൈവിട്ടാൽ പകരം പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യമുന്നയിക്കുന്നുണ്ട്. എന്നാൽ ഇതിൻ്റെ സാധ്യതകൾ മുതിർന്ന കോൺഗ്രസ് നേതാക്കൾ തള്ളിക്കളയുകയാണ്. എല്ലാവരേയും തൃപ്തരാക്കുന്ന തീരുമാനം താൻ ഇക്കാര്യത്തിൽ എടുക്കുമെന്ന് രാഹുൽ ഗാന്ധിയും പറഞ്ഞിരുന്നു. എല്ലാവർക്കും സ്വീകാര്യനായ ആരെയെങ്കിലും സ്ഥാനാർത്ഥിയാക്കാനാണ് കേന്ദ്ര കോൺഗ്രസ് നേതാക്കൾ കേരള നേതാക്കളോട് ആവശ്യപ്പെടുന്നത്

Share This Article
Leave a comment