പെട്രോളിൻ്റേയും ഡീസലിൻ്റേയും വില കർണാടക സർക്കാർ വർധിപ്പിച്ചു. വിൽപ്പന നികുതി വർധിപ്പിച്ചതാണ് വില കൂടാൻ കാരണം. ഡീസലിന് 4.1 % വും പെട്രേളിന് 3.9 % എന്നിങ്ങനെയാണ് നികുതി വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ കർണാടകയിൽ ഡീസലിന് ലിറ്ററിൽ മൂന്ന് രൂപ അഞ്ചു പൈസയും പെട്രോളിന് മൂന്നു രൂപയും വർധിക്കും. പുതുക്കിയ നിരക്ക് ഇന്നു മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിലാകും.
ഒരു ലിറ്റർ ഡീസലിന് ഇന്നു മുതൽ 99.84 ഉം പെട്രോളിന് 102.84 ഉം നൽകണം. പെട്രോൾ 99. 84, ഡീസൽ 85.93 എന്നിങ്ങനെയായിരുന്നു മുമ്പത്തെ വിൽപ്പന വില. ക്രൂഡ് ഓയിലിൻ്റെ വിലയനുസരിച്ചാണ് സാധാരണ ഇന്ധന വിലയിൽ രാജ്യത്ത് വ്യതിയാനമുണ്ടാകുന്നത്. സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികൾ അന്യായമായ ഇന്ധന വില വർധനവിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.