തൃശൂരും പാലക്കാടും ഇന്നും കുലുങ്ങി, ഇനിയും കുലുങ്ങുമത്രേ

At Malayalam
1 Min Read

ഇന്നലെ ഭൂചലനണ്ടായ തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്നും നേരിയ തോതിൽ ഭൂമി കുലുക്കം അനുഭവപ്പെട്ടു. ഇന്നലത്തേതിനേക്കാൾ കുറഞ്ഞ തോതിലാണ് ഇന്ന് ഭൂചലനം അനുഭവപ്പെട്ടത് എന്നു മാത്രം. ആശങ്കയുടെ ആവശ്യമില്ലെന്ന് മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു.

തൃശൂർ ജില്ലയിലെ കുന്നംകുളം, വേലൂർ, വടക്കാഞ്ചേരി, എരുമപ്പെട്ടി എന്നിവിടങ്ങളിലും പാലക്കാട് ജില്ലയിലെ തൃത്താല, ആനക്കര എന്നിവിടങ്ങളിലുമാണ് ഭൂചലനം ഉണ്ടായതായി പറയുന്നത്. ഇരു ജില്ലകളിലും ഏകദേശം ഒരേ സമയത്തു തന്നെയാണ് ഭൂചലനം ഉണ്ടായത്. ഇന്നു പുലർച്ചെ ഏകദേശം നാലു മണിയോടടുത്താണ് ഭൂചലനം ഉണ്ടായത്.

കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിൽ ഭൂമിക്കടിയിൽ നിന്ന് ഒരു മുഴക്കം കേട്ടതായി നാട്ടുകാർ പറയുന്നു. ഇന്നു പക്ഷേ അതുണ്ടായില്ല. ഇത്തരത്തിലുള്ള ചെറു തുടർ ചലനങ്ങൾ ഇനിയും ഉണ്ടാകുമെന്നാണ് മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പിലെ വിദഗ്ധർ പറയുന്നത്. കഴിഞ്ഞ ദിവസം പകൽ സമയത്ത് ഭൂചലനമുണ്ടായതു കൊണ്ട് അധികം പേർക്കും അത് മനസിലായിരുന്നില്ലെന്നും ഇന്ന് പുലർച്ചെ ആയതിനാലാണ് അത് തിരിച്ചറിഞ്ഞതെന്നും അവർ പറയുന്നു. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നു തന്നെയാണ് വകുപ്പിലെ വിദഗ്ധാഭിപ്രായം.

- Advertisement -
Share This Article
Leave a comment