സംസ്ഥാനത്തെ അധ്യാപകർ ഇന്ന് (ശനി) കൂട്ട അവധി എടുക്കുന്നു. സ്കൂളുകളിലെ പ്രവൃത്തി ദിനം വർധിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് അധ്യാപകർ അവധിയെടുക്കുന്നത്. അധ്യാപകരുടെ കൂട്ട അവധിക്ക് സംയുക്ത സമരസമിതിയാണ് ആഹ്വാനം നൽകിയിരിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി വിളിച്ചു ചേർത്ത സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ ഇക്കാര്യത്തിൽ സമവായം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. സ്കൂളുകളുടെ പ്രവൃത്തി ദിവസങ്ങളിൽ വർധനവ് അത്യാവശ്യമാണന്നും ആ തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോകില്ലെന്നും മന്ത്രി യോഗത്തിൽ പറഞ്ഞിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് കൂട്ട അവധി തീരുമാനം അധ്യാപകർ കൈക്കൊണ്ടതെന്നാണ് അറിയാൻ കഴിയുന്നത്. ഒന്നാം ക്ലാസു മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് ഒരു അധ്യയന വർഷത്തെ ആകെ പ്രവൃത്തി ദിനങ്ങൾ 200 ആക്കുന്നത് ആവശ്യമെങ്കിൽ പരിഗണിക്കാമെന്ന് മന്ത്രിയോഗത്തിൽ പറഞ്ഞിരുന്നു.