ഉയർന്ന പൊലിസ് ഉദ്യോഗസ്ഥർ ഇന്ന് തിരുവനന്തപുരത്ത്

At Malayalam
1 Min Read

സംസ്ഥാന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് (ശനി) തിരുവനന്തപുരത്ത് നടക്കും. എ ഡി ജി പി മാർ, ക്രൈംബ്രാഞ്ച് മേധാവി, ഇൻ്റലിജൻസ് വിഭാഗം മേധാവി, ജില്ലാ പൊലീസ് മേധാവികൾ ഉൾപ്പെടെയുള്ള ഉയർന്ന പൊലിസ് ഉദ്യോഗസ്ഥരാണ് യോഗം ചേരുന്നത്. സംസ്ഥാന പൊലിസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്ബിൻ്റെ നേതൃത്വത്തിലാണ് യോഗം.

പൊലീസ് ആസ്ഥാനത്തു നടക്കുന്ന യോഗത്തിൽ സംസ്ഥാനത്തെ പൊതുവായ ക്രമ സമാധാനമാണ് മുഖ്യ ചർച്ചാവിഷയം. പ്രത്യേകിച്ചും സമീപകാലത്ത് വെളിപ്പെട്ട പൊലിസ് – ഗുണ്ടാ, മാഫിയാ ബന്ധങ്ങൾ പൊലിസിനും സർക്കാരിനുമുണ്ടാക്കിയ അവമതിപ്പും ചർച്ചയാകും. ഗുണ്ടകളെ അമർച്ച ചെയ്തതിനു സ്വീകരിച്ച നടപടികളും അതിൻ്റെ ഫലങ്ങളും ചർച്ച ചെയ്യപ്പെടും.

രണ്ടാം പിണറായി വിജയൻ സർക്കാർ നിലവിൽ വന്ന ശേഷം ഗുണ്ടാ ബന്ധത്തിൻ്റെ പേരിൽ ഏകദേശം 25 ഓളം പൊലിസ് ഉദ്യോഗസ്ഥരെയാണ് ജോലിയിൽ നിന്ന് പിരിച്ചു വിട്ടത്. ഇതിൽ ഉയർന്ന പൊലിസ് ഉദ്യോഗസ്ഥരടക്കം ഉണ്ടന്നത് സർക്കാർ തലത്തിലും വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ഇന്നത്തെ യോഗം. പൊലിസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പു ജോലികളിലായിരുന്നതിനാലാണ് യോഗം ചേരാൻ അല്പം വൈകിയത്.

- Advertisement -
Share This Article
Leave a comment