പാർലമെൻ്റ് സമ്മേളനം ഈ മാസം 24 ന് തുടങ്ങും. പതിനെട്ടാമത് ലോക്സഭയുടെ ആദ്യ സമ്മേളനമാണിത്. ജൂലൈ മൂന്നു വരെ സമ്മേളനം തുടരും. അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കറെ തെരഞ്ഞെടുക്കൽ എന്നിവയാണ് പ്രഥമ സമ്മേളനത്തിലെ പ്രധാന അജണ്ടകളെന്ന് കേന്ദ്ര പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജു മാധ്യമങ്ങളെ അറിയിച്ചു.
ആദ്യം അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. പിന്നാലെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. സത്യ പ്രതിജ്ഞയ്ക്ക് മൂന്നു ദിവസത്തോളം വേണ്ടി വരും. രാജ്യസഭാ സമ്മേളനം ഈ മാസം 27 ന് തുടങ്ങി അടുത്ത മാസം മൂന്നുവരെ തുടരും.
27 ന് രാഷ്ട്രപതി പാർലമെൻ്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. തുടർന്ന് സർക്കാരിൻ്റെ അടുത്ത ഒരു വർഷത്തേക്കുള്ള നയ പരിപാടികൾ പ്രധാനമന്ത്രി പാർലമെൻ്റിൽ അവതരിപ്പിക്കും. തുടർന്ന് നന്ദി പ്രമേയ ചർച്ചയുണ്ടാകും. അതിനു ശേഷം പ്രധാനമന്ത്രി മറുപടി നൽകും.