റഷ്യ- യുക്രൈൻ സംഘർഷത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം . റഷ്യ റിക്രൂട്ട് ചെയ്ത ഇന്ത്യൻ പൗരൻമാരണ് കൊല്ലപ്പെട്ടത്. റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുന്ന കാര്യം റഷ്യൻ അധികൃതരുമായി ചർച്ച ചെയ്തതായും ഇന്ത്യൻ പൗരന്മാരെ റഷ്യൻ സൈന്യത്തിലേക്ക് ഡ്രാഫ്റ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മതിയായ പരിശീലനം പോലും ലഭിക്കാതെയാണ് ഇന്ത്യയിൽനിന്ന് യുവാക്കളെ സൈനിക സഹായികളായി റഷ്യ റിക്രൂട്ട് ചെയ്യുന്നത്. കുടുങ്ങി കിടക്കുന്ന ഈ യുവാക്കളെ സംഘർഷമേഖലയിൽ നിന്ന് മോചിപ്പിക്കണമെന്ന് ബന്ധുക്കൾ കേന്ദ്രസർക്കാരിനോട് അഭ്യർഥി