ചൊവ്വ, ബുധൻ മഴ കനക്കും

At Malayalam
1 Min Read

വരുന്ന രണ്ടു ദിവസം ഇടി മിന്നലോടു കൂടിയ കനത്തമഴ കേരളത്തിലുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. 50 കിലോമീറ്ററിലധികം വേഗതയിൽ കാറ്റു വീശാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിർദേശവും പറയുന്നുണ്ട്. വയനാട്, പാലക്കാട്, എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ ഇന്നും (ചൊവ്വ) കാസർഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെയു ( ബുധൻ ) മാണ് കനത്ത മഴക്കു സാധ്യത പ്രവചിക്കുന്നത്.കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഓറഞ്ച് ജാഗ്രതാ നിർദേശമാണ് കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്നത്. മാർത്ത വാഡക്കു മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയാണ് കനത്ത മഴക്കു സാധ്യത കല്പിക്കാൻ കാരണം.

Share This Article
Leave a comment