സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവിയില്ല. സഹമന്ത്രിയായാണ് അദ്ദേഹം ചുമതലയേറ്റത്. അമ്പത്തി ഒന്നാമനായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചൊല്ലിയത്. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം സ്ഥാനമേറ്റത്.തൃശൂരിൽ സുരേഷ് ഗോപിയുടെ പ്രചാരണം തൃശൂരിനൊരു കേന്ദ്രമന്ത്രി എന്നതായിരുന്നു. സഹമന്ത്രി എന്ന നിലയിൽ ബി ജെ പി വാഗ്ദാനം നിറവേറ്റി എന്നു പറയാം. 74,686 വോട്ടിനു സുരേഷ് ഗോപിയെ പാർലമെൻ്റിലേക്ക് അയച്ച തൃശൂരുകാർക്കുള്ള സമ്മാനമായി ബി ജെ പി ഇതിനെ പ്രചരിപ്പിക്കും.