മെഡിക്കൽ കോളജ് സർജൻ്റിന് സസ്പെൻഷൻ

At Malayalam
1 Min Read

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജൻ്റിനെ സസ്പെൻ്റ് ചെയ്തു. മെഡിൽ കോളജ് ആശുപത്രിയിൽ, അസുഖ ബാധിതനായി ചികിത്സക്കെത്തിയ യുവാവിനെ സെക്യൂറ്റിക്കാർ കഴിഞ്ഞ ദിവസം വളഞ്ഞിട്ട് മർദിച്ചിരുന്നു. ഈ സംഭവത്തിൽ അന്വേഷണ വിധേയമായാണ് സർജൻ്റിനെ സസ്പെൻ്റു ചെയ്തത്. മെഡിക്കൽ കോളജ് പ്രിൻസിപ്പലാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്.

വട്ടിയൂർക്കാവ് മണ്ണാമ്മൂല സ്വദേശിയായ ശ്രീകുമാറാണ് സെക്യൂരിറ്റി ജീവനക്കാരുടെ ക്രൂര മർദനത്തിനിരയായത്. അപസ്മാര ചികിത്സക്കായി ആംബുലൻസിലാണ് ശ്രീകുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. കൂടെ വന്ന ശ്രീകുമാറിൻ്റെ സുഹൃത്ത് അമ്മയെ വിളിക്കാനായി ആംബുലൻസിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. മെഡിക്കൽ കോളജ് സെക്യൂരിറ്റി ജീവനക്കാരനായ ജുറൈദ് ആംബുലൻസ് മാറ്റിയിടാൻ ആവശ്യപ്പെടുകയും തർക്കത്തെ തുടർന്ന് കയ്യാങ്കളിയാവുകയും ചെയ്തു. അപസ്മാര രോഗിയാണെന്ന് പറഞ്ഞിട്ടും ജുനൈദ് മർദനം തുടർന്നതായി ദൃക്സാക്ഷികളും പറയുന്നു.

പിന്നാലെ ഇത് ശരിയല്ലെന്ന് പറഞ്ഞ് ജുറൈദിനെ ചോദ്യം ചെയ്ത മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനായ ഷംജീറിനെ ജുറൈദ് മർദിച്ചതായും തുടർന്ന് സെക്യൂരിറ്റി ജീവനക്കാർ ചേരിതിരിഞ്ഞ് സംഘട്ടനം നടന്നതായും അറിയുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി നടപടിയെടുക്കാൻ ആരോഗ്യ വകുപ്പു മന്ത്രി വീണ ജോർജ് നിർദേശം നൽകിയിരുന്നു. ഇപ്പോൾ അന്വേഷണ വിധേയമായാണ് സർജൻ്റിനെ സസ്പെൻ്റ് ചെയ്തത്. സംഭവത്തിൽ പങ്കാളികളായ മറ്റുള്ളവർക്കെതിരെ നടക്കുന്ന അന്വേഷണം പൂർത്തിയായാലുടൻ നടപടിയുണ്ടാകുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

- Advertisement -
Share This Article
Leave a comment