സംസ്ക്കാര ചടങ്ങിനിടെ കാറിടിച്ച് ഒരാൾ മരിച്ചു

At Malayalam
0 Min Read

ശവ സംസ്ക്കാര ചടങ്ങ് നടക്കവേ ആൾകൂട്ടത്തിനിടയിലേക്ക് നിയന്ത്രണം തെറ്റിയ കാർ ഓടിക്കയറി ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കുപറ്റിയെങ്കിലും ഗുരുതരമല്ല. ഇടുക്കി ജില്ലയിലെ ഉപ്പുകണ്ടത്തുള്ള സ്കറിയയാണ് മരിച്ചത്. സ്കറിയയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശരീരത്തിനു കുറുകേ കാർ കയറി ഇറങ്ങി ഗുരുതരാവസ്ഥയിൽ ആയതിനാൽ ജീവൻ രക്ഷിക്കാനായില്ല.

വൈകീട്ട് 4 മണിയോടെയാണ് അപകടമുണ്ടായത്. സ്കറിയയുടെ മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നാളെ പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുകൾക്ക് വിട്ടു നൽകുമെന്ന് പൊലിസ് പറഞ്ഞു. കാർ ഓടിച്ചിരുന്ന ആളെ അറസ്റ്റ് ചെയ്ത് പൊലിസ് അനന്തര നടപടികൾക്കായി മാറ്റി.

Share This Article
Leave a comment