ഒ ഹെൻറിയുടെ 400-ഓളം ചെറുകഥകൾ അവയുടെ നർമ്മത്തിനും വാക്ചാതുരിക്കും കഥാപാത്ര ചിത്രീകരണത്തിനും സമർത്ഥമായി ഉപയോഗിച്ചിരിക്കുന്ന പ്രതീക്ഷിക്കാത്ത അന്ത്യങ്ങൾക്കും പ്രശസ്തമാണ്.
ഒ ഹെൻറിയുടെ പ്രധാനപ്പെട്ട ആദ്യ രചനകൾ കാബേജസ് ആൻഡ് കിങ്സ് എന്ന സമാഹാരത്തിലെ ചെറുകഥകളാണ്. ഒരു നോവലിനോട് അടുത്തുനിൽക്കുന്നു എന്ന് പറയാൻ സാധിക്കുന്ന അദ്ദേഹത്തിന്റെ ഏക കൃതിയും ഇതുതന്നെ. ഈ കൃതിയിൽ നിന്നാണ് ബനാന റിപബ്ലിക്ക് എന്ന പദത്തിന്റെ ഉദ്ഭവം.
പ്രശസ്തമായ കൃതികൾ
ദി ഗിഫ്റ്റ് ഓഫ് ദി മജൈ (The Gift of the Magi)
ദി ലാസ്റ്റ് ലീഫ് (The Last Leaf)
എ റിട്രീവ്ഡ് ഇൻഫർമേഷൻ (A Retrieved Information)
ദി കോപ് ആൻഡ് ദി ആൻതം (The Cop and the Anthem)
ആഫ്റ്റർ റ്റ്വന്റി യേർസ് (After Twenty Years)