ജൂൺ 5 മുതൽ 9 വരെ നടക്കുന്ന കീം പരീക്ഷയ്ക്ക് കെ എസ് ആർ ടി സി കൂടുതൽ സർവീസുകൾ നടത്തും. വിദ്യാർഥികളുടെ ആവശ്യാനുസരണവും തിരക്കു പരിഗണിച്ചും കൂടുതൽ സർവീസുകൾ നടത്താനാണ ലോചിക്കുന്നതെന്ന് കെ എസ് ആർ ടി സി അധികൃതർ പറയുന്നു. രണ്ടു ബാച്ചുകളായാണ് ഇത്തവണ പരീക്ഷ നടക്കുക. രാവിലെ 10 മുതൽ ഒന്നു വരെ ആദ്യ ബാച്ചും ഉച്ചതിരിഞ്ഞ് മൂന്നര മുതൽ അഞ്ചു വരെയുള്ള മറ്റൊരു ബാച്ചായുമാണ് പരീക്ഷ നടക്കുക.പരീക്ഷാ സമയത്തിനും രണ്ടര മണിക്കൂർ മുമ്പായി പരീക്ഷ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം. അതിനാൽ അതു കൂടി പരിഗണിച്ചാവും കെ എസ് ആർ ടി സി സർവീസുകൾ നടത്തുക. 14 ജില്ലകളിലും ഇത്തരത്തിൽ കെ എസ് ആർ ടി സി സർവീസ് നടത്തും.