സംസ്ഥാനത്ത് സ്കൂളുകൾ സജീവമായി. എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. സ്കൂളുകളിൽ എത്തിയ പുതിയ കുരുന്നുകൾക്കായി ഓർത്തു വക്കേണ്ടുന്ന ചില മാർഗ നിർദേശങ്ങൾ നൽകിയിരിക്കുകയാണ് കേരള പൊലിസ്. അടിച്ചു കേറി വാ മക്കളേ എന്ന തലക്കെട്ടിലാണ് തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ ഇത് കേരള പൊലീസ് പോസ്റ്റു ചെയ്തിരിക്കുന്നത്.
112 എന്ന നമ്പർ എപ്പോൾ വേണമെങ്കിലും ഏത് ആവശ്യത്തിനും വിളിക്കാൻ നിർദേശത്തിൽ പറയുന്നുണ്ട്. എപ്പോഴും ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ടാകും. ചുറ്റിലേക്കും തല ഉയർത്തി നോക്കുക, കൂടെ ഞങ്ങളുണ്ടാകും. ഇതാണ് കേരള പൊലിസ് നൽകുന്ന കുറിപ്പിലെ ആശയം.
കുറിപ്പ് വായിക്കാം ——
1. ആരില്‍നിന്നെങ്കിലും മോശം പെരുമാറ്റമുണ്ടായാല്‍ ഉടന്‍ അധ്യാപകരെ അറിയിക്കുക. ചുറ്റിലേയ്ക്കും തലയുയര്‍ത്തി നോക്കുക. എന്ത് ആവശ്യത്തിനും ഞങ്ങള്‍ കൂടെയുണ്ട്.
- ഒരുതരത്തിലുള്ള ലഹരിവസ്തുക്കളും ഉപയോഗിക്കരുത്. ലഹരി ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അധ്യാപകരെയോ പോലീസിനെയോ അറിയിക്കുക
- അപരിചിതരുമായി ചങ്ങാത്തത്തിലാകുകയോ, അവര്‍ നല്‍കുന്ന ഭക്ഷണം വാങ്ങി കഴിക്കുകയോ ചെയ്യരുത്.
- റോഡിലൂടെ നടക്കുമ്പോള്‍ വലതുവശം ചേര്‍ന്ന് നടക്കുക. സീബ്ര ലൈനില്‍ മാത്രം റോഡ് മുറിച്ച് കടക്കുക.
- മൊബൈല്‍ ഫോണുകള്‍ ആവശ്യത്തിനു മാത്രം ഉപയോഗിക്കുക. പത്രവായന ശീലമാക്കുക. സോഷ്യല്‍ മീഡിയയ്ക്ക് അടിമപ്പെടാതിരിക്കുക.