വായിൽ മുറിവേറ്റ നാലുവയസുകാരന് അനസ്തേഷ്യ നൽകിയതിനു പിന്നാലെ കുട്ടി മരിച്ചത് ചികിത്സാ പിഴവെന്ന് ആരോപണം. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണ് സംഭവം. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് കൊണ്ടോട്ടി മെഴ്സി ആശുപത്രിക്കെതിരേ പൊലിസ് കേസ് രജിസ്റ്റർ ചെയ്തു.
കളിക്കുന്നതിനിടെ വീണ് കുട്ടിയുടെ വായിൽ കമ്പു കൊണ്ട് മുറിവുണ്ടായി. മുറിവ് തുന്നിക്കെട്ടാനായാണ് അസ്തേഷ്യ നൽകിയത്. എന്നാൽ അല്പ സമയത്തിനു ശേഷം കുട്ടി മരിച്ചു. മരണകാരണം ചികിത്സാ പിഴവാണന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ ഇത്തരം രോഗികൾക്ക് ചെയ്യുന്ന കൃത്യമായ ചികിത്സ മാത്രമാണ് കുട്ടിയ്ക്കു നൽകിയതെന്നും ഒരു പിഴവും സംഭവിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതരും പറയുന്നു.