ട്യൂട്ടർ തസ്തികയിൽ അഭിമുഖം

At Malayalam
1 Min Read

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വെങ്ങാനൂർ പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലിൽ 2024-25 അധ്യയന വർഷത്തിൽ ഒഴിവുള്ള ട്യൂട്ടർ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. യു.പി വിഭാഗത്തിൽ മൂന്ന് ഒഴിവുകളും ഹൈസ്‌കൂൾ വിഭാഗത്തിൽ കണക്ക്, ഫിസിക്കൽ സയൻസ്, ബയോളജി, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലുമാണ് ഒഴിവുള്ളത്. യു.പി വിഭാഗത്തിൽ പ്ലസ് ടു, ഡി.എഡും ഹൈസ്‌കൂൾ വിഭാഗത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബി.എഡുമാണ് യോഗ്യത. യു.പി വിഭാഗത്തിൽ പ്രതിമാസം 4500 രൂപയും ഹൈസ്‌കൂൾ വിഭാഗത്തിൽ 6000 രൂപയും ഹോണറേറിയമായി ലഭിക്കും. താത്പര്യമുള്ള വനിതാ ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 10 രാവിലെ 11 ന് അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 8547630012

Share This Article
Leave a comment