ജില്ലാ കോർഡിനേറ്റർ തസ്തികയിൽ ഒഴിവ്

At Malayalam
1 Min Read

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ജില്ലാ കോർഡിനേറ്റർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഐ.ടി വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ, ആപ്ലിക്കേഷൻ മെയിന്റനൻസ് ആൻഡ് സപ്പോർട്ടിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, മലയാളം നന്നായി സംസാരിക്കാനും എഴുതാനും അറിയണം, യാത്ര ചെയ്യാനുള്ള സന്നദ്ധത എന്നിവയാണ് യോഗ്യത. 01.01.2023ൽ വയസ് 18നും 41നും ഇടയിലായിരിക്കണം. പ്രതിമാസ ശമ്പളം 30,000 രൂപ. ജില്ലയിലുള്ളതും നിശ്ചിത യോഗ്യതയുള്ളതുമായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ജൂൺ ഏഴിന് മുൻപായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

Share This Article
Leave a comment