ഫുൾ ടൈം ഫോണിൽ നോക്കുന്നതിന് ശകാരിച്ച ഭർത്താവിനെ കെട്ടിയിട്ട് ഷോക്കടിപ്പിച്ച് ഭാര്യ

At Malayalam
1 Min Read

മുഴുവൻ സമയവും ഫോണും നോക്കിയിരുന്ന ഭാര്യയെ ഭർത്താവ് ചോദ്യം ചെയ്തത് ഭാര്യയ്ക്ക് ഒട്ടും ഇഷ്ടമായില്ല. എന്നാൽ പിന്നെ ഭർത്താവിനൊരു പണി കൊടുക്കാമെന്നു തന്നെ തീരുമാനിച്ചു. ചെറുതായൊരു ഷോക്കടിപ്പിച്ചങ്ങ് കൊന്നേക്കാം, പിന്നല്ല. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം. ഭർത്താവിനെ മയക്കി കട്ടിലിൽ കിടത്തി. നല്ല ഇടിയും കൊടുത്തു, ഈഞ്ച പരുവമാക്കി. പിന്നാലെ ഹൈ വോൾട്ടേജിൽ ഷോക്കും കൊടുത്തു.

ആയുസിൻ്റെ ബലം കൊണ്ടു മാത്രം രക്ഷപെട്ടോടിയ പ്രദീപ് സിംഗ് പൊലിസ് സ്‌റ്റേഷനിലെത്തി കേസു കൊടുത്തു, മെഡിക്കൽ കോളജിൽ അഡ്മിറ്റുമായി. 2007ൽ ആയിരുന്നു ഇവരുടെ വിവാഹം. ഭാര്യ ദിവസത്തിൽ ഏറിയ പങ്കും മൊബയിലിലാണ് ചെലവഴിക്കുന്നത്. സഹികെട്ട ഭർത്താവ് ശാസിയ്ക്കുകയും ഭാര്യാ വീട്ടുകാരെ അറിയിയ്ക്കുകയും ചെയ്തു. ഭാര്യാവീട്ടുകാരുടെ നിർദേശ പ്രകാരം മൊബയിൽ ഫോൺ പിടിച്ചുവാങ്ങി പരിശോധിയ്ക്കുകയും ചെയ്തു. ഇതാണ് 33 കാരിയായ ബേബി യാദവിനെ പ്രകോപിപ്പിച്ചത്.

യുവാവിന് മർദനത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. പിതാവിനെ മർദിക്കുന്നത് തടഞ്ഞ 14 കാരൻ മകനും കിട്ടി അമ്മയുടെ കയ്യിൽ നിന്നും നല്ല ഒന്നാന്തരം അടി. എന്തായാലും പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Share This Article
Leave a comment