ഈ വര്‍ഷത്തെ ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ 31 വരെയുള്ള ദിവസങ്ങളില്‍ കടല്‍ രക്ഷാപ്രവര്‍ത്തനത്തിന് റസ്‌ക്യൂ ഗാര്‍ഡുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അേപക്ഷകര്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗീകരിച്ച മത്സ്യത്തൊഴിലാളികളും ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്ട്‌സില്‍ നിന്നും പരിശീലനം ലഭിച്ചവരും ജില്ലയിലെ സ്ഥിരതാമസക്കാരുമായിരിക്കണം. കടല്‍രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ മൂന്നിന് രാവിലെ 11 മണിക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. മെയ് 28ന് നടന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവര്‍ വീണ്ടും പങ്കെടുക്കേണ്ടതില്ല. ഫോണ്‍: 0497 2732487, 9496007039