ശശിതരൂരിൻ്റെ പെഴ്സണൽ അസിസ്റ്റൻ്റിനെ ഡെൽഹി വിമാനത്താവളത്തിൽ സ്വർണം കടത്തിയതിന് അറസ്റ്റു ചെയ്തു. ശിവകുമാർ പ്രസാദ് എന്ന തരൂരിൻ്റെ പി എ യാണ് അറസ്റ്റിലായത്. പരിശോധനയിൽ, ഇയാൾ 500 ഗ്രാം സ്വർണവുമായി എയർപോർട്ടിലെ മൂന്നാം ടെൻമിനലിൽ വച്ചാണ് അറസ്റ്റിലായത്. ഇയാളുടെ ഒരു കൂട്ടാളിയും അറസ്റ്റിലായതായാണ് വിവരം. ഇയാളുടെ പേരു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
500 ഗ്രാം സ്വർണം എവിടെ നിന്ന് ഏത് സാഹചര്യത്തിൽ കൊണ്ടു വന്നു എന്ന കസ്റ്റംസ് അധികൃതരുടെ ചോദ്യങ്ങൾക്ക് ശിവകുമാർ പ്രസാദിന് വ്യക്തതയുള്ള ഉത്തരം നൽകാൻ കഴിഞ്ഞില്ല. സ്വർണത്തിൻ്റെ ഉറവിടമോ മറ്റു മതിയായ രേഖകളോ സമർപ്പിക്കാനും ആയില്ല. തുടർന്നാണ് അറസ്റ്റു ചെയ്തത്.
അനധികൃതമായി കൊണ്ടു വന്ന സ്വർണത്തിൻ്റെ ഉറവിടം സംബന്ധിച്ചും മറ്റും അന്വേഷണം തുടങ്ങിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു.