മാതാപിതാക്കൾക്കൊപ്പം ലണ്ടനിലെ ഹോട്ടലിൽ ഭക്ഷണം കഴിയ്ക്കുന്നതിനിടെ കൊച്ചി സ്വദേശിയായ പെൺകുട്ടിയ്ക്ക് വെടിയേറ്റു. ഗോതുരുത്ത് സ്വദേശി ലിസ മരിയ എന്ന പത്തുവയസുകാരിയ്ക്കാണ് ഹോട്ടലിൽ അജ്ഞാതൻ്റെ വെടിയേറ്റത്. മറ്റു മൂന്നു കുട്ടികൾക്കു നേരേയും ആക്രമി നിറയൊഴിച്ചതായാണ് വിവരം.
ബന്ധുവിനെ സന്ദർശിയ്ക്കാനുള്ള യാത്രാ മധ്യേയാണ് ലിസയുടെ കുടുംബം ഭക്ഷണം കഴിയ്ക്കാനായി ഹോട്ടലിൽ കയറിയത്. അക്രമിയെ കണ്ടെത്താൻ പൊലിസ് വ്യാപകമായ തെരച്ചിൽ നടത്തുകയാണന്ന് ഉന്നത പൊലിസ് അധികാരി അറിയിച്ചു. കുട്ടി ഗുരുതരാവസ്ഥയിലാണന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. തലയ്ക്കു വെടിയേറ്റ കുട്ടിയ്ക്ക് രണ്ട് ശസ്ത്രക്രിയകൾ ഇതിനോടകം കഴിഞ്ഞതായും ഇപ്പോൾ വെൻ്റിലേറ്ററിലാണെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു