കരുണാസായി സാഹിത്യ പുരസ്കാരം വിതരണം ചെയ്തു

At Malayalam
1 Min Read

ചരിത്രം തമസ്കരിച്ച സത്യങ്ങളെ അന്വേഷിക്കേണ്ടത് പുതിയ കാലത്തെ എഴുത്തുകാരുടെ ഉത്തരവാദിത്വമാണെന്ന് എഴുത്തുകാരൻ സലിൻ മാങ്കുഴി. തിരുവിതാംകൂർ ചരിത്രത്തിലെ അജ്ഞാത ഏടുകൾ അന്വേഷിച്ചിറങ്ങിയതിനാലാണ് തനിക്ക് എട്ടു വീട്ടിൽ പിള്ളമാരുടെ ഇരുളടഞ്ഞ ജീവിതത്തെ ആവിഷ്കരിക്കാനായതെന്നും എതിർവാ എന്ന നോവലിന് കിട്ടുന്ന അംഗീകാരം ചരിത്രാന്വേഷണം തുടരാൻ പ്രേരിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഇക്കൊല്ലത്തെ കരുണാസായി സാഹിത്യ പുരസ്കാരം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളനാട് സൈക്കോ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ ഗായിക ഭാവനാ രാധാകൃഷ്ണൻ പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം വിതരണം ചെയ്തു.

ചടങ്ങിൽ എഴുത്തുകാരായ വി. ഷിനിലാൽ , അസീം താന്നിമൂട്, സുമേഷ് കൃഷ്ണൻ എന്നിവരും കരുണാസായി ഡയറക്ടർ ഡോ. എൽ ആർ മധുജൻ എന്നിവരും സംബന്ധിച്ചു.

- Advertisement -
Share This Article
Leave a comment