പ്ലസ് വൺ ; അപേക്ഷകർ കൂടുതൽ മലപ്പുറത്ത് പിന്നാലെ കോഴിക്കോടും

At Malayalam
0 Min Read

പ്ലസ് വൺ പ്രവേശനത്തിന് ഏറ്റവും കൂടുതൽ അപേക്ഷകർ മലപ്പുറത്തു നിന്ന്. ആകെ നാലു ലക്ഷത്തി അറുപത്തി അയ്യായിരത്തി തൊള്ളായിരത്തി അറുപത് അപേക്ഷകരിൽ 82 ,434 അപേക്ഷകർ മലപ്പുറം ജില്ലയിൽ നിന്നാണുള്ളത്. തൊട്ടു പിന്നിൽ കോഴിക്കോടുണ്ട്. അവിടെ നിന്ന് 48,140 അപേക്ഷകരാണുള്ളത്.

മെയ് 29 ന് ട്രയൽ അലോട്മെൻ്റ് നടത്തും. ആദ്യ അലോട്മെൻ്റ് ജൂൺ അഞ്ചിനാണ്. ട്രയൽ അലോട്മെൻ്റിനു ശേഷം അപേക്ഷകളിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ കാൻഡിഡേറ്റ് ലോഗിൻ വഴി തിരുത്താനാകും. https:// hscap.kerala.gov.in എന്നതാണ് വെബ്സൈറ്റ്

Share This Article
Leave a comment