ഗസ്റ്റ് അധ്യാപക നിയമനം      

At Malayalam
1 Min Read

തൃപ്പൂണിത്തുറ സർക്കാർ സംസ്കൃത കോളജിൽ സംസ്കൃത സാഹിത്യം, ജ്യോതിഷം വിഭാഗങ്ങളിൽ നിലവിലുള്ള ഒഴിവിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ 55 ശതമാനം മാർക്കോടെ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയവരും, യു ജി സി യോഗ്യതയുള്ളവരും, എറണാകുളം മേഖല കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റിൽ ഉൾപ്പെട്ടവരോ, കൊളിജിയേറ്റ് ഡയറക്ടറുടെ  നിർദേശാനുസരണം ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവരോ ആയിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ കോളജ് വെബ്സൈറ്റിൽ (govtsanskritcollegepra.edu.in) നൽകിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മേയ് 29 ന് മുമ്പ് നേരിട്ടോ തപാൽ മുഖേനയോ കോളജ് പ്രിൻസിപ്പലിന്റെ മേൽ വിലാസത്തിൽ അയയ്ക്കണം. ഫോൺ: 9446078726.  

Share This Article
Leave a comment