Qമിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു. ടെലിവിഷൻ, സ്റ്റേജ് ഷോകളിലൂടെ ഏറെ തിളങ്ങിയ കലാകാരനാണ് സോമരാജ്. കുറേ നാളുകളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
അഞ്ചര കല്യാണം, ആനന്ദഭൈരവി , കിംഗ് ലയർ, ചാക്കോ രണ്ടാമൻ, കണ്ണകി , ഇലകൾ പച്ച പൂക്കൾ മഞ്ഞ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇന്ദ്രപുരാണം എന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കി. നിരവധി ടെലിവിഷൻ – സ്‌റ്റേജ് ഷോകളുടേയും തിരക്കഥയും രചിച്ചിട്ടുണ്ട്.