തട്ടിപ്പോടു തട്ടിപ്പ് ; മുന്നറിയിപ്പുമായി പൊലിസ്

At Malayalam
1 Min Read

വിവിധ സേനാ വിഭാഗങ്ങളുടെ പേരു പറഞ്ഞ് നിരവധി തട്ടിപ്പുകൾ നടക്കുന്ന സാഹചര്യത്തിൽ എല്ലാവരും ഇത്തരം തട്ടിപ്പുകൾക്കെതിരെ മുൻ കരുതൽ എടുക്കണമെന്ന് കേരള പൊലിസ് അറിയിച്ചു. പൊലിസ് , നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, ഇ ഡി , സി ബി ഐ , സൈബർ സെൽ തുടങ്ങിയ പേരുകൾ പറഞ്ഞാണ് തട്ടിപ്പു നടത്തുന്നത്.സംശയാസ്പദമായ ഏത് അക്കൗണ്ടും മരവിപ്പിക്കാൻ അന്വേഷണ ഏജൻസികൾക്ക് അധികാരമുണ്ട്. അതിനാൽ പരിശോധനക്കായി എന്ന വ്യാജേന പണമോ മറ്റു സമ്പാദ്യങ്ങളോ ആവശ്യപ്പെട്ടാൽ ഒരു കാരണവശാലും നൽകരുത്.

പൊലിസിൻ്റെ സാമൂഹിക മാധ്യമ പോസ്റ്റ് വായിക്കാം

പൊലീസ്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, TRAI, CBI, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സൈബര്‍ സെല്‍, ഇന്റലിജന്‍സ് ഏജന്‍സികള്‍, വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകള്‍ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി അടുത്തിടെ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഓര്‍ക്കുക. നമ്മുടെ അന്വേഷണ ഏജന്‍സികള്‍ക്ക് സംശയാസ്പദമായ രീതിയില്‍ കണ്ടെത്തുന്ന ഏത് അക്കൗണ്ടും നിയമപരമായിത്തന്നെ മരവിപ്പിക്കാന്‍ കഴിയും.

- Advertisement -

അതുകൊണ്ടുതന്നെ, പരിശോധനയ്ക്കായി നിങ്ങളുടെ സമ്പാദ്യമോ പണമോ കൈമാറാന്‍ ഒരിക്കലും അവര്‍ ആവശ്യപ്പെടില്ല. ഇത്തരമൊരു ആവശ്യം ആരെങ്കിലും ഫോണിലോ ഇ-മെയില്‍ മുഖേനയോ ഉന്നയിച്ചാല്‍ ഉടന്‍ തന്നെ 1930 ല്‍ സൈബര്‍ പൊലീസിനെ വിവരം അറിയിക്കണം.

നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ സൈബര്‍ തട്ടിപ്പിനെ നേരിടാന്‍ നമുക്ക് കഴിയൂ.

Share This Article
Leave a comment