യാത്രക്കാരിയെ ക്കൊണ്ട് ഛർദി തുടപ്പിച്ചു, ജീവനക്കാർക്കെതിരെ കേസ്

At Malayalam
1 Min Read

യാത്രക്കിടയിൽ ബസിൽ ഛർദിച്ച യുവതിയെക്കൊണ്ടു തന്നെ അത് തുടപ്പിച്ച ബസ് ജീവനക്കാർക്കെതിരെ കേസെടുത്ത് മനുഷ്യവകാശ കമ്മിഷൻ. കോട്ടയത്തെ ഒരു സ്വകാര്യ ബസ് ജീവനക്കാർക്കെതിരെയാണ് നടപടി. 15 ദിവസത്തിനുള്ളിൽ നടപടി റിപ്പോർട്ട് ആർ ടി ഒ സമർപ്പിക്കണമെന്നും കമ്മിഷൻ നിർദേശിച്ചിരിക്കയാണ്. കമ്മിഷൻ്റെ ആക്ടിംഗ് ചെയർപെഴ്സ്ണയായ ബൈജു നാഥാണ് നിർദേശം നൽകിയത്.

കഴിഞ്ഞയാഴ്ച മുണ്ടക്കയത്തു നിന്നു കോട്ടയത്തേക്കു പോകാൻ സ്വകാര്യ ബസിൽ കയറിയ യുവതിക്കാണ് ഈ ദുരനുഭവമുണ്ടായത്. യാത്രയിൽ തലചുറ്റൽ വന്ന് ഛർദിച്ച യുവതിക്ക് ബസിലെ ഡ്രൈവർ ഒരു തുണി നൽകിയിട്ട് തുടക്കാൻ നിർദേശിച്ചു. അവർ അങ്ങനെ ചെയ്തു.സഹയാത്രികർ അപ്പോൾ തന്നെ പ്രതികരിച്ചിരുന്നു. അവരിലൊരാൾ ഇതിൻ്റെ വീഡിയോ ഉൾപ്പെടെ പുറത്തുവിട്ടത് കമ്മിഷൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് കമ്മിഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Share This Article
Leave a comment