ജീവിത നിലവാര സൂചികയിൽ കൊച്ചിയും തൃശൂരും മുന്നിൽ

At Malayalam
1 Min Read

കൊച്ചിയും തൃശൂരും ജീവിത നിലവാര സൂചികയിൽ ഏറെ മുന്നിൽ. എന്നു മാത്രമല്ല ഡെൽഹി, ബംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നീ വൻ നഗരങ്ങളെ പിന്നിലാക്കിയാണ് കൊച്ചിയും തൃശൂരും ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഓക്സ്ഫോർഡ് ഇക്കണോമിക് ഗ്ലോബൽ സിറ്റീസ് ഇൻഡക്സിലാണ് രണ്ടു നഗരങ്ങൾക്കും നേട്ടമുണ്ടായത്. ജീവിത നിലവാരം പരിസ്ഥിതി, മാനവവിഭവശേഷി, ഭരണനിർവഹണം, സാമ്പത്തിക സാഹചര്യങ്ങൾ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ഈ പട്ടിക തയ്യാറാക്കുന്നത്.

റാങ്കുകളിൽ താഴെയാണങ്കിലും മൊത്തത്തിലുള്ള പ്രകടനത്തിൽ മുംബൈ, ഡെൽഹി, ബംഗളുരു നഗരങ്ങൾ മികച്ച സ്ഥാനം നേടിയിട്ടുണ്ട്.

ലോകത്തിലെ പ്രധാന നഗരങ്ങളെയാണ് ഓക്സ്ഫോർഡ് ഇക്കണോമിക് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് റാങ്കു ചെയ്യുന്നത്. ഇൻഡക്‌സിൽ ഒന്നാമതെത്തിയത് ന്യൂയോർക്കാണ്. ലണ്ടൻ, സാൻജോസ്, ടോക്കിയോ തുടങ്ങിയ നഗരങ്ങളാണ് ഏറെ മുന്നിൽ. കൊച്ചിക്കും തൃശൂരിനും യഥാക്രമം 765 , 757 എന്നിങ്ങനെയാണ് റാങ്കുകൾ.

നമ്മുടെ തലസ്ഥാന നഗരമായ തിരുവനന്തപുരം കേരളത്തിലെ തന്നെ കോഴിക്കോടിനും കോട്ടയത്തിനും പിന്നിലാണ്

- Advertisement -
Share This Article
Leave a comment