‘ഐസ്ക്രീം മാൻ ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്ന നാച്ചുറൽസ് ഐസ്ക്രീം സ്ഥാപകൻ രഘുനന്ദൻ ശ്രീനിവാസ് കാമത്ത് (70) അന്തരിച്ചു. മംഗളൂരുവിലെ മാങ്ങാ കച്ചവടക്കാരന്റെ മകനായി ആയിരുന്നു ജനനം.


14 വയസ്സുള്ളപ്പോഴാണ് മുംബൈയിൽ എത്തിയത്. ഐസ്ക്രീമിൽ യഥാർഥ പഴങ്ങളുടെ രുചി എന്ന ആശയത്തിന് പിന്നാലെ 1984ൽ ജൂഹുവിലാണ് ആദ്യ ഐസ്ക്രീം പാർലർ ആരംഭിച്ചത്. ഇന്ന് 15 നഗരങ്ങളിലായി 165 ഔട്ട്‌ലെറ്റുകൾക്ക് മുകളിൽ നാച്ചുറൽസിനുണ്ട്. 400 കോടി വിറ്റുവരവുള്ള സ്ഥാപനമാണ് നാച്ചുറൽസ്.


ഭാര്യയും രണ്ട് ആൺമക്കളുമാണ് ശ്രീനിവാസിന്, മക്കളിൽ സിദ്ധാർഥ് ആണ് ഇപ്പോൾ നാച്ചുറൽസിന്റെ അമരത്ത്.