വീടും ബൈക്കും കത്തിച്ചത് കാമുകി, കൂടെ താമസിപ്പിയ്ക്കാത്തതിൻ്റെ കലിപ്പ്

At Malayalam
1 Min Read

പത്തനംതിട്ട ജില്ലയിലെ വടശേരിക്കര പേഴുംപാറ സ്വദേശി രാജ് കുമാറിൻ്റെ വീട് കുറച്ചു ദിവസങ്ങൾക്കു മുമ്പ് തീയിട്ടു നശിപ്പിച്ച കേസിൽ രണ്ടു പേർ പൊലിസ് പിടിയിലായി. വീട്ടുടമ രാജ് കുമാറിൻ്റെ കാമുകി സുനിത, സുനിതയുടെ സുഹൃത്ത് സതീഷ് എന്നിവരാണ് പിടിയിലായത്. വീടിനൊപ്പം രാജ് കുമാറിൻ്റെ ബൈക്കും അഗ്നിയ്ക്ക് ഇരയാക്കിയിരുന്നു. ഇതു സംബന്ധിച്ച് രാജ് കുമാർ പൊലീസിൽ പരാതിയൊന്നും നൽകിയിരുന്നില്ല.

രാജ് കുമാറും സുനിതയും ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്നും ഇതിനെ തുടർന്ന് രാജ് കുമാറിൻ്റെ ഭാര്യയും സുനിതയുടെ ഭർത്താവും വിവാഹ ബന്ധം ഉപേക്ഷിച്ചു പോയിരുന്നു. എന്നിട്ടും രാജ്കുമാർ തന്നെ ഒപ്പം കൂട്ടാത്തതിലുള്ള അമർഷമാണ് താൻ ഇങ്ങനെ ചെയ്യാൻ കാരണമെന്ന് സുനിത പൊലിസിനോട് സമ്മതിച്ചു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പൂട്ടുപൊളിച്ച് അകത്തു കയറി മണ്ണെണ്ണെ ഒഴിച്ച് തീയിട്ടു. അയൽ വാസികൾ ഓടിയെത്തിയാണ് തീ കെടുത്തിയത്.

കഴിഞ്ഞ മാസം രാജ്കുമാറിൻ്റെ കാറിന് ആരോ തീയിട്ടിരുന്നു. അന്നും രാജ് കുമാർ പരാതിനൽകിയിരുന്നില്ല. രണ്ടു തവണ ഇങ്ങനെ സംഭവിച്ചിട്ടും പരാതി നൽകാത്തതിൽ ദുരൂഹത സംശയിച്ച പൊലിസ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കുടുക്കിയത്. മന്ത്രവാദം നടത്തി രാജ് കുമാറിനെ തകർക്കാൻ താൻ മുമ്പ് ശ്രമിച്ചുവെന്നും സുനിത പൊലീസിനോട് സമ്മതിച്ചു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി സുനിതയെ കസ്റ്റഡിയിലെടുത്തു.

- Advertisement -
Share This Article
Leave a comment