കാലവർഷം 31 ന് തുടങ്ങും

At Malayalam
1 Min Read

കാലവർഷം സംസ്ഥാനത്ത് ജൂൺ 31 ന് എത്തുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വർഷം ഒരാഴ്ച വൈകിയാണ് കാലവർഷം എത്തിയിരുന്നത്. ഇപ്രാവശ്യം ഒരു ദിവസം നേരത്തേയാണന്നു മാത്രം.

വരുന്ന അഞ്ചു ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്നും അറിയിപ്പുണ്ട്. അതിനാൽ 11 ജില്ലകളിൽ ഇന്ന് മഞ്ഞ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെയുള്ള ശക്തമായ മഴ സാധ്യതയാണ് സാധാരണ മഞ്ഞ ജാഗ്രതാ നിർദേശം നൽകാനുള്ള കാരണം. ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിവയ്ക്കും സാധ്യതയുള്ളതിനാൽ ഇത്തരം സന്ദർഭങ്ങളിൽ മലയോര മേഖലകളിൽ താമസിക്കുന്നവർ മികച്ച ജാഗ്രത പാലിയ്ക്കേണ്ടതാണ്.

Share This Article
Leave a comment