ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായ ആലംഗീർ ആലത്തെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. കള്ളപ്പണക്കേസിലാണ് ആലം അറസ്റ്റിലായത്. രാവിലെ മുതൽ മന്ത്രിയെ ചോദ്യം ചെയ്തുവെങ്കിലും അദ്ദേഹം സഹകരിക്കാൻ തയ്യാറായിരുന്നില്ലെന്നും തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ഇ ഡിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു.
നേരത്തേ മന്ത്രിയുടെ പെഴ്‌സണൽ സ്റ്റാഫിൽപ്പെട്ട ഒരാളുടെ വീട്ടിൽ നിന്നും 35 കോടിയോളം വരുന്ന അനധികൃത പണം കണ്ടെത്തിയിരുന്നു. ജാർഖണ്ഡ് ഗ്രാമവികസന വകുപ്പിലെ ചീഫ് എഞ്ചിനീയറെ മുമ്പ് അറസ്റ്റ് ചെയ്യ്തിരുന്നു. ഇതാകട്ടെ സർക്കാരിൻ്റെ വിവിധ ടെണ്ടറുകൾ അനുവദിച്ചു കൊടുത്തതിന് കൈപ്പറ്റിയ 40 കോടിയോളം രൂപ അയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തതിനെ തുടർന്നായിരുന്നു.