എനിയ്ക്കെന്താ കെ പി സി സി പ്രസിഡൻ്റായി കൂടെ എന്ന ചോദ്യം ഉന്നയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് അടൂർ പ്രകാശ്. കോൺഗ്രസിൽ ഉമ്മൻ ചാണ്ടിയ്ക്കു പിന്നാലെ ക്രിസ്ത്യൻ മത വിഭാഗത്തിലുള്ളവർ നേതൃസ്ഥാനത്ത് കുറവാണെന്ന ചർച്ച നടക്കവേയാണ് പുതിയ നീക്കവുമായി അടൂർ പ്രകാശ് എത്തുന്നത്.
കോൺഗ്രസിൽ പൊതുവേ ഈഴവ സമുദായാംഗങ്ങളുടെ പ്രാതിനിധ്യം തീരെ കുറവാണ്. ആർ ശങ്കറിനു ശേഷം ഈഴവ സമുദായത്തിൽ നിന്നുള്ള ഒരാളും മുഖ്യമന്ത്രി ആയിട്ടില്ല. ഈ നിയമസഭയിൽ തന്നെ 21 കോൺഗ്രസ് എം എൽ എ മാരുള്ളതിൽ വെറും മൂന്നു പേർ മാത്രമാണ് ഈഴവ സമുദായാംഗങ്ങൾ. എ കെ ആൻ്റണിയും ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രിമാരായപ്പോൾ അവർക്കൊപ്പമുണ്ടായിരുന്ന വയലാർ രവി തഴയപ്പെട്ടു – അടൂർ പ്രകാശ് പറയുന്നു.
1972 മുതൽ കോൺഗ്രസിൻ്റെ പ്രവർത്തകനായ ഞാൻ ഒരു ഘട്ടത്തിലും പാർട്ടിയിൽ നിന്നു പുറത്തു പോയിട്ടില്ല. ബൂത്തു തലം മുതൽ പാർട്ടിയിൽ പ്രവർത്തിച്ചാണ് ഞാൻ വളർന്നുവന്നത്. ഇക്കാര്യങ്ങളൊക്കെ പാർട്ടി പരിഗണിക്കുമെന്നാണ് കരുതുന്നത് – ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിനു നൽകിയ അഭിമുഖത്തിൽ അടൂർ പ്രകാശ് പറയുന്നു