ഡെൽഹി ഇൻകം ടാക്സ് ഓഫിസിൽ അഗ്നിബാധ

At Malayalam
1 Min Read

ഡെൽഹിയിലെ ഇൻകം ടാക്സ് ഓഫിസിലുണ്ടായ തീപിടുത്തത്തിൽ ഓഫിസ് സൂപ്രണ്ട് മരിച്ചു. 15 ൽ അധികം പേരെ രക്ഷപ്പെടുത്തി. സെൻട്രൽ റവന്യൂ കെട്ടിടത്തിലെ ഇൻകം ടാക്സ് ഓഫിസിലാണ് തീ പടർന്നുപിടിച്ചത്. അഗ്നിശമന സേന തക്ക സമയത്ത് തീ കെടുത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി. തീപിടുത്തത്തിൻ്റെ കാരണം ഇതുവരേയും വ്യക്തമായിട്ടില്ല.

ഡെൽഹി പൊലിസിൻ്റെ പഴയ ആസ്ഥാന മന്ദിരത്തിന് എതിർ വശത്തുള്ള കെട്ടിടത്തിലാണ് അഗ്നിബാധ ഉണ്ടായത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് തീ പിടിച്ചപ്പോൾ അതിനുള്ളിൽ കുടുങ്ങി കിടന്നത്. അഗ്‌നിശമന സേനയും പൊലിസും മറ്റും ചേർന്നു നടത്തിയ സമയോചിതമായ ഇടപെടൽ മൂലമാണ് വലിയ ദുരന്തം ഒഴിവായത്. വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ തീപിടുത്തത്തിനുള്ള കാരണം വ്യക്തമാകു എന്ന് പൊലിസ് പറയുന്നു.

Share This Article
Leave a comment