പോളിംഗ് ബൂത്തിൽ വരിയിൽ നിൽക്കാനാവശ്യപ്പെട്ട യുവാവിനെ തല്ലി എം എൽ എ , തിരിച്ചു തല്ലി യുവാവ്

At Malayalam
1 Min Read

ആന്ധ്രപ്രദേശിൽ വൈ എസ് ആർ കോൺഗ്രസ് എം എൽ എ യായ എ ശിവകുമാർ വോട്ടു ചെയ്യാനെത്തിയപ്പോൾ പോളിംഗ് ബൂത്തിൽ വോട്ടു ചെയ്യാനെത്തിയവരുടെ നീണ്ട നിര. നിയമസഭാംഗമായ തനിയ്ക്ക് എന്ത് ക്യൂ എന്ന ഭാവത്തിൽ ബൂത്തിനുള്ളിൽ പ്രവേശിയ്ക്കാൻ തുടങ്ങിയ എം എൽ എ യെ വരിയിൽ നിന്ന ഒരു യുവാവ് ചോദ്യം ചെയ്തു. നേതാവായാലും എം എൽ എ ആയാലും വരിയിൽ പോയി നിന്ന് വോട്ടു ചെയ്യാൻ യുവാവ് ആവശ്യപ്പെടുകയും ചെയ്തു. യുവാവിൻ്റെ ആവശ്യം തീരെ ഇഷ്ടപ്പെടാതിരുന്ന എം എൽ എ പെട്ടന്ന് പ്രകോപിതനായി യുവാവിൻ്റെ കരണത്ത് ശക്തിയായി അടിച്ചു. അതേ നിമിഷം തന്നെ യുവാവും കൊടുത്തു എം എൽ എയ്ക്കും കരണത്തൊരടി.

കണ്ടു നിന്ന എം എൽ എ യുടെ അനുയായികൾ ഓടിയെത്തി യുവാവിനെ വളഞ്ഞിട്ട് മർദിക്കാൻ തുടങ്ങി. വരിയിൽ നിന്ന സ്ത്രീകളടക്കം നിലവിളിച്ചു കൊണ്ട് പോളിംഗ് സ്റ്റേഷനിൽ നിന്ന് പുറത്തേയ്ക്കോടി. പലരും വീണു പരിക്കു പറ്റുകയും ചെയ്തു. പൊലിസെത്തി യുവാവിനെ രക്ഷിയ്ക്കുകയും കേസ് രജിസ്റ്റർ ചെയ്തു വെന്നുമാണ് വിവരം. തെനാലിയിലെ ഗുണ്ടൂരിലെ പോളിംഗ് ബൂത്തിലാണ് സംഭവമുണ്ടായത്.

Share This Article
Leave a comment