പീച്ചി ഡാമിൽ കാണാതായ മഹാരാജാസ് കോളജ് വിദ്യാർഥി മരിച്ചു

At Malayalam
0 Min Read

സുഹൃത്തുക്കൾക്കൊപ്പം പീച്ചി ഡാമിന്റെ റിസർവോയറിൽ കുളിക്കാനിറങ്ങി കാണാതായ യുവാവ് മരിച്ചു. മലപ്പുറം സ്വദേശി എറണാകുളം മഹാരാജാസ് കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് യഹിയ ആണ് മുങ്ങിമരിച്ചത്. മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി.

കൂട്ടുകാർക്കൊപ്പം പീച്ചിയിലെ കേരള വന ഗവേഷണ കേന്ദ്രത്തിൽ (കെഎഫ്ആർഐ) ഇന്റേൺഷിപ്പിന് എത്തിയതായിരുന്നു മുഹമ്മദ്. എംഎസ്‌സി ബോട്ടണി വിദ്യാർഥിയാണ്. ഇന്നലെ വൈകിട്ട് റിസർവോയറിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

Share This Article
Leave a comment