പടക്കനിർമാണ ശാലയിൽ വൻ സ്ഫോടനം : 8 മരണം

At Malayalam
0 Min Read

തമിഴ്നാട്ടിലെ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ എട്ടു മരണം. അഞ്ച് സ്ത്രീകളും മൂന്നു പുരുഷൻമാരുമാണ് മരിച്ചത്. പത്തിലേറെപ്പേർക്കു ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ശക്തമായ പൊട്ടിത്തെറിയിൽ കെട്ടിടത്തിലെ ഏഴു മുറികൾ പൂർണമായും തകർന്നു. മുറികളിൽ കൂടുതൽ തൊഴിലാളികൾ കുടുങ്ങിയതായി സംശയമുണ്ട്. ഇവർക്കായി പോലീസും അഗ്നിരക്ഷാ സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്.

Share This Article
Leave a comment