സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

At Malayalam
1 Min Read

പ്രശസ്ത ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്‍ അന്തരിച്ചു. വ്യൂഹം, യോദ്ധ, ഉറുമി. ഗാന്ധര്‍വം, നിര്‍ണയം, തുടങ്ങി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സംഗീത് ശിവന്‍. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മലയാളത്തെ കൂടാതെ ഹിന്ദിയിലും അദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ട്. 2017ല്‍ പുറത്തിറങ്ങിയ ‘ഇ’ ആണ് അവസാന മലയാളം ചിത്രം. ‘രോമാഞ്ചം’ എന്ന സിനിമ ഹിന്ദിയില്‍ റീമേക്ക് ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു.

സംവിധായകനും ഛായാഗ്രാഹകനുമായ പടീറ്റത്തില്‍ ശിവന്റേയും ഹരിപ്പാട് സ്വദേശിനി ചന്ദ്രമണിയുടേയും മകനാണ് സംഗീത് ശിവന്‍. തിരുവനന്തപുരതാണ് ജനനം. സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവൻ സഹോദരനാണ്. അച്ഛൻ ശിവനൊപ്പം പരസ്യങ്ങളും ഡോക്യുമെന്ററികളും ചെയ്തുകൊണ്ടാണ് സംഗീത് തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് സഹോദരൻ സന്തോഷ് ശിവനൊപ്പം ഒരു പരസ്യ കമ്പനി തുടങ്ങി. 1990ൽ രഘുവരനേയും സുകുമാരനേയും പ്രധാന കഥാപാത്രങ്ങളാക്കി വ്യൂഹം എന്ന ചിത്രം സംവിധാനം ചെയ്തു. പിന്നീട് മോഹൻ ലാലിനെ നായകനാക്കി യോദ്ധ സംവിധാനം ചെയ്യുന്നത്.

Share This Article
Leave a comment