പ്രശസ്ഥ സംഗീത വിദ്വാൻ മങ്ങാട് നടേശൻ നിര്യാതനായി. 90 വയസുള്ള അദ്ദേഹം വർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. സംഗീതത്തിൽ പ്രഗത്ഭരായ നിരവധി പേരുടെ ഗുരുവായിരുന്നു അദ്ദേഹം . കൊല്ലം ജില്ലയിലെ മങ്ങാട് ആണ് സ്വന്തം സ്ഥലം.
ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യനായിരുന്ന നടേശൻ സംഗീത അഭ്യസനം നടത്തിയത് തിരുവനന്തപുരം ശ്രീ സ്വാതിതിരുനാൾ സംഗീത കോളജിലാണ് . ആകാശവാണിയുടെ ദേശീയ സംഗീത പരിപാടികളിൽ നിരവധി തവണ സംഗീത കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട് . സ്വാതി സംഗീത പുരസ്ക്കാരമടക്കം നിരവധി ആദരവുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് . സംസ്കാരം ഇന്ന് പാറമേക്കാവിലെ ശാന്തിഘട്ടിൽ നടക്കും