ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,337 അടിയായി കുറഞ്ഞതായി റിപ്പോർട്ട് . ആകെ സംഭരണശേഷിയുടെ 35% മാത്രമാണ് ഇവിടെ വെള്ളം നിലവിലുള്ളത് . 2, 330 അടി വെള്ളമുണ്ടായിരുന്ന 2023 ൽ മികച്ച രീതിയിൽ അവിടെ നിന്നും വൈദ്യുതി ഉല്പാദിപ്പിച്ചിരുന്നു . ഇത്തവണ ജല – വൈദ്യുതി ദൗർലഭ്യം കണക്കിലെടുത്ത് ഉല്പാദനം കുറച്ചിട്ടും വെള്ളത്തിൻ്റെ നില തൃപ്തികരമല്ല എന്നാണ് വിലയിരുത്തൽ.
അണക്കെട്ടിലെ വെളളത്തിൻ്റെ അളവ് 2,280 അടിയിൽ താഴെപ്പോയാൽ പെൻസ്റ്റോക്ക് വഴി മൂലമറ്റത്തേക്ക് വെള്ളം കൊണ്ടുപോകാൻ കഴിയാതെ വരും . ഇത് ഗുരുതര വൈദ്യുത പ്രതിസന്ധിക്ക് കാരണമാകും . ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ലോഡ് ഷെഡിംഗ് വേണമെന്ന് കെ എസ് ഇ ബി ആവശ്യമുന്നയിക്കുന്നത്.