ഗായിക ഉമ രമണൻ അന്തരിച്ചു

At Malayalam
1 Min Read

തമിഴിൽ സൂപ്പർ ഹിറ്റ് ഗാനങ്ങൾ പാടിയ ഗായിക ഉമ രമണൻ അന്തരിച്ചു . അവർക്ക് 72 വയസുണ്ടായിരുന്നു. പൂങ്കത്താവേ താൽ തിരവെ എന്ന ഇളയരാജയുടെ പാട്ടാണ് തമിഴ് ചലച്ചിത്ര സംഗീത ലോകത്ത് ഉമയെ പ്രശസ്ഥിയിലേക്ക് ഉയർത്തിയത് . നിഴൽകൾ എന്നായിരുന്നു ചിത്രത്തിൻ്റെ പേര്.

ആഹായ വെണ്ണിലാവേ ….. ആനന്ദരാഗം കേൾക്കും കാലം ….. എന്നീ ഗാനങ്ങൾ പനീർ പുഷ്പങ്ങൾ എന്ന ചിത്രത്തിലേതായിരുന്നു . ഈ ഗാനങ്ങളോടെ ഉമാരമണൻ തമിഴ് സംഗീതപ്രേമികളുടെ മനസിൽ കുടിയിരുത്തപ്പെട്ടു . നൂറിൽപ്പരം സിനിമാ ഗാനങ്ങൾ ഇളയ രാജയ്ക്കു വേണ്ടി മാത്രം അവർ പാടിയിട്ടുണ്ട് . പ്രശസ്ഥ ഗായകൻ എ വി രമണനാണ് ഉമയുടെ ഭർത്താവ് . ഇരുവരും ചേർന്ന് നിരവധി സംഗീത സദസുകൾ അവതരിപ്പിച്ചിട്ടുണ്ട് . തിരുപ്പാച്ചി എന്ന വിജയ് ചിത്രത്തിനു വേണ്ടി ഉമ ആലപിച്ച കണ്ണും കണ്ണും താൻ കലൈന്താച്ച്….. എന്ന ഗാനമാണ് അവസാനമായി അവർ ആലപിച്ച സിനിമാഗാനം.

Share This Article
Leave a comment